തൃശൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. തൃശൂർ ജില്ലയിലെ വാല്‍പ്പാറയിലാണ് സംഭവം.
അറുപത്തിയെഴുകാരിയായ അന്നലക്ഷ്മിക്കാണ് പരിക്കേറ്റത്.
തേയില തോട്ടം തൊഴിലാളിയാണ് അന്നലക്ഷ്മി.
മാനമ്പിള്ളി ഫോറസ്റ്റ് റിസര്‍വിന് കീഴിലുള്ള ഇടിആര്‍ എസ്റ്റേറ്റില്‍ വെച്ചായിരുന്നു സംഭവം. രാത്രി ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയതായിരുന്നു അന്നലക്ഷ്മി.
പിന്നാലെ ആന ആക്രമിക്കുകയായിരുന്നു. ആന
വയോധികയെ തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തി കാല് ചവിട്ടി ഒടിച്ചുവെന്നാണ് വിവരം.മറ്റു വീടുകളിലെ ആളുകള്‍ ഉണര്‍ന്ന് ബഹളം വെച്ചതിനെത്തുടര്‍ന്നാണ് കാട്ടാന പിന്‍വാങ്ങിയത്.
ഗുരുതരമായി പരിക്കേറ്റ അന്നലക്ഷ്മിയെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റി.
Discussion about this post