കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയെ ഭീതിയിലാഴ്ത്തിയ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് സർക്കാർ. ഇത് സംബന്ധിച്ച് ഉത്തരവിറങ്ങി. ഇനി കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
വയനാട്ടിലേത് ഉൾപ്പെടെ സംസ്ഥാനത്തെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട കലക്ടറേറ്റില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ആദ്യമായി ഒരു കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്ന തീരുമാനമാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി. പട്രോളിങിനിടെ വനം വകുപ്പ് ജീവനക്കാരനെ കടുവ ആക്രമിച്ച സാഹചര്യവും പരിഗണിച്ചാണ് നരഭോജി കടുവയെ അനുയോജ്യമായ സാഹചര്യത്തില്‍ വെടിവയ്ക്കാന്‍ ഉന്നതല യോഗത്തില്‍ തീരുമാനിച്ചത്.
Discussion about this post