ബാല്‍ക്കണയില്‍നിന്ന് അസഭ്യവർഷം, വസ്ത്രം അഴിച്ച് നഗ്നതാപ്രദർശനം, വിനായകൻ്റെ വീഡിയോ വൈറൽ, രൂക്ഷവിമർശനം

കൊച്ചി:സോഷ്യൽ മീഡിയയിൽ സിനിമാതാരം വിനായകന്റേതെന്ന പേരില്‍ നഗ്‌നതാപ്രദര്‍ശനം നടത്തുന്നതിൻ്റെ വീഡിയോ പ്രചരിക്കുന്നു. വീഡിയോ വൈറലായതോടെ നടനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

വിനായകനുമായി സാദൃശ്യമുള്ള ഒരാൾ ഫ്ളാറ്റിന്റെ ബാല്‍ക്കണയില്‍നിന്ന് അസഭ്യം പറയുന്നതിന്റേയും ഉടുത്തിരുന്ന വസ്ത്രം അഴിച്ച് നഗ്‌നതപ്രദര്‍ശിപ്പിക്കുന്നതിന്റേയും വിഡിയോ ആണ് പ്രചരിക്കുന്നത്.

ഫ്ളാറ്റിന്റെ ഭാഗത്തുനിന്ന് എതിര്‍ഭാഗത്തേക്ക് നോക്കി ഒരേ അസഭ്യവാക്ക് തുടര്‍ച്ചയായി വിളിച്ചുപറയുന്നതാണ് വിഡിയോയില്‍ കേള്‍ക്കുന്നത്. പിന്നാലെ ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞുപോവുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്യുന്നുണ്ട്.

അതിനിടെ നിലത്ത് വീണുപോകുന്ന നടന്‍ അവിടെ കിടന്നും തെറിവിളിക്കുന്നതും പ്രചരിക്കുന്ന വീഡിയോയിൽ കാണാം. നടന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ ഈ വിഡിയോ പലരും കമന്റ് ചെയ്യുന്നുണ്ട്.

അതേസമയം, ഫേസ്ബുക്കിൽ വിനായകനെ മെന്‍ഷന്‍ ചെയ്ത് പങ്കുവെക്കുന്ന വീഡിയോകളുടെ സ്‌ക്രീന്‍ഷോട്ട് എടുത്ത് വിനായകന്‍ തന്നെ ഇത് സ്വന്തം പേജിലും ഷെയര്‍ ചെയ്തിട്ടുണ്ട്.

Exit mobile version