ഭാര്യ ശാന്തി ബിജിപാലിന്റെ ഓര്‍മ്മയില്‍ ഹൃസ്വചിത്രവുമായി ബിജിപാല്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശാന്തി എഴുതിയ സുന്ദരി എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ബിജിപാല്‍ ഷോര്‍ട്ട് ഫിലിം എടുത്തിരിക്കുന്നത്. ഇതില്‍ ഇവരുടെ മകള്‍ ദയയും അഭിനയിച്ചിട്ടുണ്ട്.
കടലില്‍ നിന്ന് തന്റെ വീട്ടിലേക്ക് ഒരു മുത്തുകൊണ്ടു വരുന്ന കുട്ടിയുടെ കഥയാണ് സുന്ദരി. ചിത്രത്തിന്റെ സംഗീതവും എഡിറ്റിങും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ബിജിപാല്‍ തന്നെയാണ്. അദ്ദേഹം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
Discussion about this post