തിരുവനന്തപുരം:ഹോട്ടലിനുള്ളിൽ നടൻ ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ആന്തരിക രക്തസ്രാവമാണ് ദിലീപ് ശങ്കറിന്റെ മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കരൾ രോഗത്തെ തുടർന്നുള്ള രക്ത സ്രാവമോ, നിലത്ത് വീണുണ്ടായ ക്ഷതമോ ആകാമെന്നാണ് നിഗമനം. അതേസമയം, നടൻ്റെ മൃതദേഹം അഴുകിയതിനാൽ കെമിക്കൽ പരിശോധ ഫലം വന്നാൽ മാത്രമേ കൃത്യതമായ കാരണം അറിയാനാകുവെന്നാണ് പൊലീസ് പറയുന്നത്.
സിനിമ സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഇന്നലെയാണ് തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടായിരുന്നു.
Discussion about this post