പത്തനംതിട്ട:രാജു എബ്രഹാമിനെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.ആറു പുതുമുഖങ്ങളെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിലവിലെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കം കാലാവധി പൂര്‍ത്തിയാക്കിയ ആറു പേരെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. പകരമാണ് രാജു എബ്രഹാമിനെയും ആറ് പുതുമുഖങ്ങളെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കെ പി ഉദയഭാനുവിന് പുറമെ അഡ്വ പീലിപ്പോസ് തോമസ്, മുന്‍ എംഎല്‍എ കെ സി രാജഗോപാല്‍, കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരന്‍, നിര്‍മലാ ദേവി, ബാബു കോയിക്കലേത്ത് എന്നിവരെയാണ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്. റാന്നിയില്‍ നിന്നും 25 കൊല്ലം എംഎല്‍എയായിരുന്നു രാജു എബ്രഹാം. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.
Discussion about this post