കോഴിക്കോട്: ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് രണ്ട് രോഗികള്‍ മരിച്ചു.
കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിലാണ് സംഭവം.
രോഗികളുമായി പോകുകയായിരുന്ന ആംബുലന്‍സുകള്‍
അരമണിക്കൂറോളമാണ് ഗതാഗതക്കുരുക്കില്‍പ്പെട്ടത്.
രാമനാട്ടുകര കാക്കഞ്ചേരി ഭാഗത്ത് കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. ആംബുലൻസുകളിലുണ്ടായിരുന്ന ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചത്.
എടരിക്കോട് സ്വദേശി സുലൈഖ (54),വള്ളിക്കുന്ന് സ്വദേശി ഷജില്‍ കുമാർ എന്നിവരാണ് മരിച്ചത്.
കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് പോകവെയാണ് സുലൈഖ മരിച്ചത്.
ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാവെയാണ് ഷജിൽ കുമാർ മരിച്ചത്.
Discussion about this post