മലപ്പുറം: വിദ്യാര്‍ഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു. മലപ്പുറം ജില്ലയിലെ വെളിയങ്കോടാണ് സംഭവം. അപകടത്തിൽ വിദ്യാര്‍ഥിനി മരിച്ചു.
മലപ്പുറം മൊറയൂര്‍ അറഫാ നഗര്‍ സ്വദേശി മുജീബ് റഹ്മാന് ബാഖവിയുടെ മകള്‍ ഫാത്തിമ ഹിബയാണ് മരിച്ചത്. 17 വയസ്സായിരുന്നു. വെളിയങ്കോട് ഫ്ലൈ ഓവറിലാണ് അപകടമുണ്ടായത്.
പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം.ബസ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്.ഇടുക്കിയില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞു മടങ്ങി വരുമ്പോഴായിരുന്നു സംഭവം.
ഒഴുകൂര്‍ പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് കുട്ടികള്‍ സുരക്ഷിതരാണ്.
Discussion about this post