തിരുവനന്തപുരം: പ്രമുഖ സിനിമാ – സീരിയൽ നടൻ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ. ദിലീപ് ശങ്കറിനെയാണ് തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി പോലീസ് അറിയിച്ചു. അതേസമയം, മരണ കാരണം വ്യക്തമല്ല. നാല് ദിവസം മുമ്പാണ് നടൻ ഹോട്ടലിൽ മുറിയെടുത്തത്.
അദ്ദേഹം രണ്ട് ദിവസമായി മുറി വിട്ട് പുറത്തേക്ക് വന്നിരുന്നില്ലെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു. സീരിയൽ അഭിനയത്തിനായാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത് എന്ന് സൂചന.
ദിലീപിന് ഒപ്പം അഭിനയിക്കുന്നവർ ദിലീപിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്ന് ഇവരും ഹോട്ടലിലേക്ക് അന്വേഷിച്ച് എത്തിയിരുന്നു. റൂമിൻ്റെ ബെൽ പലതവണ അടിച്ചിട്ടും കതക് തുറന്നില്ല.
ഇതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കിയപ്പോഴാണ് ദിലീപിനെ മരിച്ച നിലയിൽ കാണുന്നത്. മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചിരുന്നു.
















Discussion about this post