കൊല്ലം: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു.കൊല്ലം ജില്ലയിലെ മുണ്ടക്കലിലാണ് സംഭവം.
63 കാരി സുശീലയാണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. മുണ്ടക്കൽ തുമ്പ്രയിൽ വച്ചായിരുന്നു അപകടം. 15കാരൻ ഓടിച്ച സ്കൂട്ടർ സുശീലയെ ഇടിച്ചിടുകയായിരുന്നു. പിന്നാലെ 15കാരൻ സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.
തലയ്ക്ക് പരിക്കേറ്റ സുശീല അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. മുണ്ടക്കൽ തില്ലേരി സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള സ്കൂട്ടർ ഈസ്റ്റ് പൊലീസ് പിടികൂടിയിരുന്നു.
Discussion about this post