ആലപ്പുഴ: യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത 31കാരൻ പിടിയിൽ. ആലപ്പുഴയിലാണ് സംഭവം. ആറാട്ടുപുഴ കള്ളിക്കാട് ധനീഷ് ഭവനത്തിൽ ധനീഷ് ആണ് പിടിയിലായത്.
തൃക്കുന്നപ്പുഴ പോലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. പ്രതി യുവതിയെ അവരുടെ ഭർത്താവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി കടന്ന് പിടിക്കാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് യുവതി ബഹളം വെക്കുകയും പ്രതി യുവതിയുടെ വായ പൊത്തിപ്പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് പലതവണ പ്രതി യുവതിയെ പീഡിപ്പിച്ചു.
കഴിഞ്ഞ ഡിസംബര്‍ മൂന്നിന് ജോലി കഴിഞ്ഞ് കായംകുളം ബസ്റ്റാന്റിലേക്ക് പോയ യുവതിയെ പ്രതിയുടെ ഓട്ടോയിൽ ബലമായി പിടിച്ച് കയറ്റി കൊണ്ട് പോകുകയും എതിർത്തപ്പോൾ ദേഹോപദ്രവം ഏൽപ്പിക്കയും ചെയ്തു.
യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് കള്ളിക്കാട് ശിവ നടക്ഷേത്രത്തിന് സമീപം വെച്ചാണ് പ്രതിയായ ധനീഷിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post