പാലക്കാട്: കോയമ്പത്തൂരിൽ വാഹനാപകടത്തിൽ 48കാരന് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ കുറ്റനാട് കട്ടിൽമാടം സ്വദേശി മണിയാറത്ത് വീട്ടിൽ മുഹമ്മദ് മുസ്തഫയാണ് മരിച്ചത്.
സ്‌കൂട്ടറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു മുസ്തഫ.
കൂട്ടിയിടിയുടെ ആഘാതത്തിൽ ഇദ്ദേഹം തെറിച്ച് ലോറിക്കടിയിലേക്ക് വീണു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചുവെന്നാണ് വിവരം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post