പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെയും പോലീസിനെതിരെയും രൂക്ഷ വിമര്‍ശനവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പല താല്പര്യങ്ങളും കാണും അവരൊക്കെ അത് പ്രസംഗിക്കുകയും ചെയ്യും എന്നാല്‍ പോലീസ് പ്രവര്‍ത്തിക്കേണ്ടത് നിയമപ്രകാരം മാത്രമാണെന്നും സെന്‍കുമാര്‍ പറഞ്ഞു.
കൂടാതെ മാന്യതയുള്ള സര്‍ക്കാരായിരുന്നുവെങ്കില്‍ ജനുവരി 22 വരെ ശബരിമലയില്‍ തല്‍സ്ഥിതി തുടരാന്‍ അനുവദിച്ചേനെയെന്ന് സെന്‍കുമാര്‍ വിമര്‍ശിച്ചു. പന്തളത്ത് സംഘടിപ്പിച്ച പ്രാര്‍ത്ഥനാ യജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രഹ്ന ഫാത്തിമയുള്‍പ്പെടെയുള്ള യുവതികളെ സന്നിധാനത്തേക്ക് കൊണ്ടുപോയതിന് പിന്നില്‍ എന്തെങ്കിലും ഉത്തരവുണ്ടായിരുന്നോയെന്ന് വ്യക്തമാക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു.
Discussion about this post