കോഴിക്കോട്:സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന രീതിയിൽ ഗതാഗത നിയമങ്ങള്‍
ലംഘിക്കുന്നവർക്കെതിരെ കര്‍ശന നടപടി വേണമെന്ന നിർദേശിച്ച് മനുഷ്യാവകാശ കമ്മീഷന്‍.
മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആണ് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം ബീച്ച് റോഡില്‍ പ്രമോഷന്‍ റീല്‍ ചിത്രീകരിക്കുന്നതിനിടയില്‍ വീഡിയോഗ്രാഫര്‍ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
4 ആഴ്ച്ചയ്ക്കകം സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. ജനുവരി 30ന് രാവിലെ 10.30ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും.
Discussion about this post