തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു.ഒരാളെ രക്ഷപ്പെടുത്തി.ഉള്ളൂര്‍ തുറുവിയ്ക്കല്‍ ക്ഷേത്രത്തിലാണ് സംഭവം.
ഓട്ടോ ഡ്രൈവര്‍മാരായ പാറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്. 11 മണിക്കാണ് മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ കുളിക്കാനായി കുളത്തില്‍ ഇറങ്ങിയത്.
ക്ഷേത്രക്കുളത്തിൽ ആഴക്കുടുതല്‍ ഉള്ളതിനാല്‍ ആളുകള്‍ ഇറങ്ങാതിരിക്കാനായി ചുറ്റുമതിലും ഗേറ്റ് ഉണ്ടായിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെ മൂന്നുപേരും കുളത്തിൽ കുളിക്കാനിറങ്ങി.
ഇവര്‍ കുളത്തിൽ മുങ്ങിത്താഴുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല.
Discussion about this post