കോട്ടയം: ബുള്ളറ്റ് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു യുവതിക്ക് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ
ആർപ്പൂക്കരയിലാണ് സംഭവം. വില്ലൂന്നി സ്വദേശി നിത്യ ബിജു ആണ് മരിച്ചത്.
ഇരുപത് വയസ്സായിരുന്നു.ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. നിത്യ ഓടിച്ച ബുള്ളറ്റ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി റോഡിലേക്ക് വീണു.
തലക്ക് ഗുരുതരമായി പരിക്കേറ്റു. നിത്യയെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകട സമയത്ത് നിത്യ മാത്രമാണ് ബൈക്കിൽ യാത്ര ചെയ്തിരുന്നത്. മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post