പത്തനംതിട്ട: പത്തൊമ്പതുകാരിയായ സഹപാഠിയെ വീഡിയോ കോള്‍ ചെയ്ത് യുവാവ് ജീവനൊടുക്കി. പത്തനംതിട്ടയിലാണ് സംഭവം.
ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ഷാജിയാണ് മരിച്ചത്.
21 വയസ്സായിരുന്നു. അഭിജിത്തിനെ തിരുവല്ലയിലെ തിരുമൂലപുരത്തെ വാടകവീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജര്‍മന്‍ഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരുവല്ലയിലെത്തിയത്.
സഹപാഠിയായ പെണ്‍കുട്ടിയുമായി യുവാവ് ഏറെ നാളായി അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടി മറ്റ് ആണ്‍കുട്ടികളുമായി ഇടപഴകുന്നത് അഭിജിത്തിന് ഇഷ്ടമല്ലായിരുന്നു.
പലതവണ ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. അഭിജിത്ത് തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്നും പെണ്‍കുട്ടി മൊഴില്‍ പറയുന്നു.
ഒടുവില്‍ വിവരം പെണ്‍കുട്ടി രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് പ്രണയബന്ധത്തില്‍ നിന്നും പിന്മാറുന്നതായി യുവാവിനോട് പറയുകയും ചെയ്തു.
ഇതാണ് ആത്മഹത്യയിലേക്കു നയിച്ചത് എന്നാണ് പൊലീസ് സംശയിക്കുന്നത്. പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത് കഴുത്തില്‍ കുരുക്കിട്ട് അഭിജിത്ത് ജീവനൊടുക്കുകയായിരുന്നു.
ഉടന്‍ തന്നെ പെണ്‍കുട്ടി വീട്ടിലെത്തി നോക്കിയപ്പോഴെക്കും യുവാവ് മരിച്ചിരുന്നു. വിവരം പെണ്‍കുട്ടിയാണ് പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്.
Discussion about this post