മുസ്ലീം ലീഗ് നേതാക്കളുമായി മുനമ്പം വിഷയത്തില്‍ തര്‍ക്കത്തിനില്ല,സംഘപരിവാര്‍ അജണ്ടയില്‍ വീഴരുതെന്ന് വിഡി സതീശന്‍

vd satheeshan|bignewslive

ശബരിമല:മുസ്ലീം ലീഗ് നേതാക്കളുമായി മുനമ്പം വിഷയത്തില്‍ തര്‍ക്കത്തിനില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. എല്ലാവരുമായി ആലോചിച്ചാണ് നിലപാട് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

താൻ നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചാണ് തന്റെ അഭിപ്രായം പറഞ്ഞത്. സംഘപരിവാര്‍ അജണ്ടയില്‍ വീഴരുതെന്നും മതപരമായ ഭിന്നിപ്പ് ഉണ്ടാക്കാതിരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.

ചെറിയ കാര്യങ്ങള്‍ പറഞ്ഞ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നും മുനമ്പം വിഷയത്തില്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും ഒരുമിച്ച് ആലോചിച്ച് യുഡിഎഫ് ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത് എന്നും സതീശൻ വ്യക്തമാക്കി.

ന്യൂനപക്ഷവര്‍ഗീയതയും ഭൂരിപക്ഷവര്‍ഗീയതയും ഒരേപോലെയാണ്. അവര്‍ തമ്മില്‍ സന്ധി ചെയ്യും. ഇതിന് പരിഹാരം ഉണ്ടാകാതെ പോകണമെന്നതാണ് സംഘ്പരിവാര്‍ നിലപാട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version