പാലക്കാട്: പാലക്കാട് നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങുകയായിരുന്നു യുവതിക്ക് ദാരുണാന്ത്യം. ചിറ്റൂരിലാണ് സംഭവം.
മൈസൂര്‍ സ്വദേശി പാര്‍വതിയാണ് മരിച്ചത്. നാല്‍പ്പത് വയസ്സായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവമുണ്ടായത്. ആലാംകടവില്‍ വെച്ചാണ് അപകടം.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ലോറി ഇടിച്ച് കയറി മറിയുകയായിരുന്നു. ഇറച്ചിക്കോഴി കയറ്റിവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. പാര്‍വതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടത്തില്‍ പരിക്കേറ്റ മൂന്നുപേരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് പൊലീസെത്തി അന്വേഷണം ആരംഭിച്ചു.
Discussion about this post