കൊച്ചി: കൊച്ചിയില്‍ വിനോദയാത്രയ്‌ക്കെത്തിയ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. സംഭവത്തില്‍ കൊച്ചി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മരിയ ടൂറിസ്റ്റ് ബോട്ട് ഉടമക്കെതിരെയും കാറ്ററിങ് സ്ഥാപന ഉടമയ്‌ക്കെതിരെയും കേസെടുത്തു.
കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലുള്ള കാരുണ്യ തീരം സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഭക്ഷ്യവിഷബാധിച്ച് ചികിത്സയിലായത്. എറണാകുളത്തേക്ക് വിനോദയാത്രയ്ക്ക് വന്നതായിരുന്നു കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘം.
കഴിഞ്ഞ ദിവസം 104 പേരടങ്ങിയ സംഘത്തിലെ 75 പേരാണാണ് ചികിത്സയില്‍ പ്രവേശിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.
മറൈന്‍ ഡ്രൈവിലെ മരിയ ടൂര്‍സിന്റെ ബോട്ടില്‍ നിന്നുമുള്ള ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് നിഗമനം. ഇവര്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Discussion about this post