ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വയനാടിന്റെ ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. അമ്മ സോണിയാഗാന്ധി, സഹോദരന് രാഹുല്‍ ഗാന്ധി, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവര്‍ പ്രിയങ്കയുടെ സത്യപ്രതിജ്ഞ കാണാനായി പാര്‍ലമെന്റില്‍ എത്തിയിരുന്നു.
കേരള സാരി അണിഞ്ഞാണ് പ്രിയങ്ക ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ പാര്‍ലമെന്റിലെത്തിയ പ്രിയങ്കാ ഗാന്ധിയെ ഇന്ത്യ മുന്നണി നേതാക്കള്‍ വരവേറ്റു.
സത്യപ്രതിജ്ഞ ചെയ്ത ശേഷം സ്പീക്കര്‍, രാഹുല്‍ ഗാന്ധി, പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും നേതാക്കള്‍ തുടങ്ങിയവരെ പ്രിയങ്ക അഭിവാദ്യം ചെയ്തു. വയനാട്ടിലെ ഉപതെരഞ്ഞെടുപ്പില്‍ 4.10 ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ലോക്സഭയിലേക്ക് വിജയിച്ചത്.
ഇതോടെ കേരളത്തില്‍ നിന്നും ലോക്സഭയിലേക്ക് ഇത്തവണ വനിതാ എംപിയുമായി. പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ഒരു വനിത പോലും ലോക്സഭയിലേക്ക് വിജയിച്ചിരുന്നില്ല.
Discussion about this post