പാലക്കാട്: പാലക്കാട് ഉപതെരഞ്ഞടുപ്പില്‍ നേരിട്ട കനത്ത പരാജയത്തില്‍ പ്രതികരിച്ച് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. മണ്ഡലത്തില്‍ ബിജെപിയുടെ അടിസ്ഥാന വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് കൃഷ്ണകുമാര്‍ പ്രതികരിച്ചു.
സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത് കേന്ദ്ര നേതൃത്വമാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. അതേസമയം, ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്റെ വിമര്‍ശനങ്ങളിലും കൃഷ്ണകുമാര്‍ വ്യക്തമായ മറുപടി നല്കി.
തന്റെ സ്വത്ത് വിവരം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇംഗ്ലീഷിലാണ് നല്‍കിയതെന്നും എന്‍ ശിവരാജന് കണ്ടുകാണില്ലെന്നും ശിവരാജന് വേണമെങ്കില്‍ അത് നോക്കാമെന്നും സ്വത്തുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ സി കൃഷ്ണകുമാര്‍ മറുപടി പറഞ്ഞു.