ആഗ്ര: അമ്മയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് പാല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തി പതിനേഴുകാരന്‍. ഉത്തര്‍പ്രദേശിലെ മഹാവന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കൊലപാതകത്തില്‍ കേസെടുത്ത് പോലീസ് 17കാരനെ അറസ്റ്റ് ചെയ്തു.
യമുന എക്സ്പ്രസ് വേയിലാണ് പാല്‍ക്കാരന്‍ പങ്കജ് (25) എന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. രായയിലെ നാഗ്ല ധനുവ ഗ്രാമത്തിലെ താമസക്കാരനും പ്രാദേശിക ഗ്രാമത്തലവന്റെ മരുമകനുമായ പാല്‍ക്കാരന്‍ കുട്ടിയുടെ അമ്മയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി എസ്എസ്പി ശൈലേഷ് കുമാര്‍ പാണ്ഡെ പറഞ്ഞു.
അമ്മയുമായുള്ള ബന്ധത്തില്‍ മകന്‍ ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഭീഷണി അവഗണിച്ച് ഇരുവരും ബന്ധം തുടര്‍ന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
Discussion about this post