കൊച്ചി: ആര്‍ത്തവ അയിത്തത്തിനെതിരെ നിയമം പാസാക്കണമെന്ന ആവശ്യവുമായി സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവം സമാപിച്ചു. ആര്‍ത്തവ അയിത്തത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ അഡ്വ. ഇന്ദിര ജയ് സിംഗ്, എംഎം ലോറന്‍സ്, സണ്ണി എം കപിക്കാട്, സുനില്‍ പി ഇളയിടം തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന ദിവസമായ ഇന്നലെ പരിപാടിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും തീവ്ര ഇടതു സംഘടനകളാണ് പരിപാടിയുടെ സംഘാടകരെന്ന പൊലീസ് മുന്നറിയിപ്പിനെ തുടര്‍ന്ന് പിന്മാറി.
അതേസമയം ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും ആര്‍പ്പോ ആര്‍ത്തവ വേദിയില്‍ എത്തിയിരുന്നു.
Discussion about this post