പാലക്കാട്: ബസില്‍ യാത്ര ചെയ്യവെ യാത്രക്കാരി കുഴഞ്ഞു വീണു. ഇതേതുടര്‍ന്ന് യാത്രക്കാരിയെയും കൊണ്ട് ബസ് ആശുപത്രിയിലേക്ക് പോയി. ചിറ്റൂരില്‍ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന എന്‍എംടി ബസിലാണ് സ്ത്രീ കുഴഞ്ഞു വീണത്.
ജീവനക്കാര്‍ ബസ് നേരെ പാലക്കാട് ജില്ല ആശുപത്രിയില്‍ എത്തിച്ചു. കൃത്യസമയത്ത് ചികിത്സ കിട്ടിയതിനാല്‍ ചിറ്റൂര്‍ സ്വദേശി ശാരദയ്ക്ക് ജീവന് തിരിച്ചു കിട്ടി.
Discussion about this post