പമ്പ: ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി. വീടിന് സമീപത്തുള്ള അമ്പലങ്ങളില്‍ പോകാന്‍ മടിക്കുന്നവരാണ് ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതെന്നും ഇവര്‍ വിശ്വാസികള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുന്നു എന്നും അനീഷ് നമ്പൂതിരി അഭിപ്രായപ്പെട്ടു.
ധര്‍മ്മസമരമാണ് വിശ്വാസികള്‍ നടത്തുന്നത് സവര്‍ണതയും, അവര്‍ണതയും, ഫ്യൂഡലിസവുമെല്ലാം ഇതിനിടയില്‍ കൊണ്ടുവരുന്നത് വിശ്വാസികളെ അടിപ്പിക്കാനാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സന്നിധാനം സംഘര്‍ഷ ഭരിതമാകുന്ന സാഹചര്യത്തിലാണ് മാളികപ്പുറം മേല്‍ശാന്തിയുടെ വിമര്‍ശനം.
അതേസമയം ശബരിമലയില്‍ പ്രവേശിക്കാനായി ഇന്നും സ്ത്രീകള്‍ എത്തി. ആന്ധ്രാപ്രദേശ് സ്വദേശിനികളായ വാസന്തിയും ആദിശേഷനുമാണ് എത്തിയത് എന്നാല്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഇവര്‍ പിന്‍മാറി. പൊലീസ് സംരക്ഷണമില്ലാതെയാണ് യുവതികള്‍ മലചവിട്ടിയത്. ശബരിമലയിലെ പ്രതിഷേധങ്ങള്‍ അറിയാതയാണ് എത്തിയതെന്നും യുവതികള്‍ പറഞ്ഞു
Discussion about this post