പാലക്കാട്: മലമ്പുഴയില്‍ ഉരുള്‍ പൊട്ടിയതായി സംശയം. പ്രദേശത്ത് കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. രണ്ട് മണിക്കൂറോളം നിര്‍ത്താതെ മഴ പെയ്തു.കല്ലമ്പുഴയില്‍ വലിയ തോതില്‍ ജല നിരപ്പ് ഉയര്‍ന്നു.
ആനക്കല്‍ വന മേഖലയ്ക്ക് സമീപത്താണ് ഉരുള്‍ പൊട്ടിയതായി ആശങ്ക ഉയര്‍ന്നത്. വിവരമറിഞ്ഞ് സ്ഥലത്തേക്ക് പൊലീസും റവന്യു ഉദ്യോഗസ്ഥരും പുറപ്പെട്ടു. പ്രദേശത്ത് ആള്‍ താമസമില്ലെന്നാണ് പ്രാഥമിക വിവരം.
കല്ലമ്പുഴയില്‍ വലിയ തോതിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. പ്രദേശ വാസികള്‍ പുഴയില്‍ ഇറങ്ങരുതെന്നു മുന്നറിയിപ്പുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post