‘ദാന’ ചുഴലിക്കാറ്റ്; പാലക്കാട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു, ജാഗ്രത

പാലക്കാട്: ‘ദാന’ ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പാലാക്കാട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. 7 ഡാമുകളുടെ സ്പില്‍വേ ഷട്ടറുകളാണ് പാലക്കാട് തുറന്നത്. മുന്‍കരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.

കാഞ്ഞിരപ്പുഴ ഡാമിന്റെ എല്ലാ ഷട്ടറുകളും 10 സെ.മീ ഉയര്‍ത്തിയിട്ടുണ്ട്. പറമ്പിക്കുളത്ത് രണ്ട് ഷട്ടറുകള്‍ 20 സെ.മീ വീതവും രണ്ടണ്ണം 10 സെ.മീ വീതവും തുറന്നു. റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന വാളയാര്‍, മംഗലംഡാമുകളുടെ 3 ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

മലമ്പുഴ, ചുള്ളിയാര്‍, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകള്‍ 1 സെ.മീ വീതം ഉയര്‍ത്തിയതായും അറിയിപ്പുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version