ഭുവനേശ്വര്‍:ദന ചുഴലിക്കാറ്റ് രൂപംകൊള്ളുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.
ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തേക്ക് നീങ്ങും. ഒഡീഷ-പശ്ചിമ ബംഗാള്‍ തീരത്ത് വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 24 ന് രാവിലെ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഒരു അന്തരീക്ഷ ചുഴലി ആന്‍ഡമാന്‍ കടലിന് മുകളില്‍ നിലനില്‍ക്കുന്നുണ്ട്. നാളെയോടെ ഇത് ന്യൂനമര്‍ദമായി മാറുമെന്നും പിന്നീട് ഇത് തീവ്ര ന്യൂനമര്‍ദമായി മാറും ബുധനാഴ്ചയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി മാറും.
Discussion about this post