കല്‍പ്പറ്റ: കേരളക്കര ഒന്നടങ്കം കാത്തിരുന്ന തിരുവോണം ബമ്പർ തെരഞ്ഞെടുപ്പ് നടന്നിരിക്കുകയാണ്. ഒന്നാം സമ്മാനമായ 25കോടി അടിച്ചത് വയനാട്ടിൽ വിറ്റ ടിക്കറ്റിനാണ്.
പനമരത്തെ എഎം ജിനീഷിന്റെ ഉടമസ്ഥതയിലുള്ള എസ്ജെ ഏജന്‍സി വിറ്റ ടിക്കറ്റിനാണ് കോടികളുടെ സമ്മാനം. ബത്തേരിയിലെ നാഗരാജു എന്ന സബ് ഏജന്റ് വില്‍പ്പന നടത്തിയ ടിജി 434223 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.
ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് ഒരുമാസം മുന്‍പാണ് വിറ്റതെന്ന് നാഗരാജു പറഞ്ഞു. നേരത്തെ വിറ്റ ടിക്കറ്റ് ആയതിനാല്‍ വാങ്ങിയ ആളെ ഓര്‍മയില്ലെന്നും നാഗരാജു പറഞ്ഞു. അതേസമയം, ആദ്യമായാണ് ഒരു ബംപര്‍ ടിക്കറ്റില്‍ ഒന്നാം സമ്മനം ലഭിക്കുന്നതെന്ന് ലോട്ടറി ഏജന്റായ ജിനീഷ് മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post