വീടിന് തീയിട്ട് ദമ്പതികൾ മരിച്ച സംഭവം, പൊള്ളലേറ്റ ആറു വയസ്സുകാരൻ മകനും മരിച്ചു

കൊച്ചി:ദമ്പതികള്‍ വീടിന് തീയിട്ട് മരിച്ച സംഭവത്തില്‍ ഗുരുതരമായി പൊളളലേറ്റ് ചികിത്സയിലായിരുന്നു ആറു വയസുകാരനായ മകനും മരിച്ചു.പാറക്കടവ് പഞ്ചായത്തിലെ പുളിയനത്താണ് സംഭവം.

വെളിയത്ത് സനല്‍ (39), ഭാര്യ സുമി (38) എന്നിവർക്ക് പിന്നാലെ മകൻ ആസ്തിക് ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ആസ്തിക് എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി എട്ടരയോടെയാണ് മരിച്ചത്.

സനലിനെയും സുമിയെയും വെള്ളിയാഴ്ച അര്‍ധരാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സനലിനെ തൂങ്ങി മരിച്ച നിലയിലും സുമിയെ പൊള്ളലേറ്റു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
മക്കളായ അശ്വത് (11), ആസ്തിക് (6) എന്നിവര്‍ക്കും പൊളളലേറ്റിരുന്നു.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

Exit mobile version