ചെന്നൈ: പുതുക്കോട്ട ജില്ലയില്‍ അഞ്ചംഗ കുടുംബത്തെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉപേക്ഷിക്കപ്പെട്ട കാറിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ തിരുച്ചി-കാരൈക്കുടി ദേശീയപാതയിലാണ് കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം മുതല്‍ നമനസമുദ്രത്തില്‍ ഇതേ സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്യുന്നത് കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. 50 കാരനായ ബിസിനസുകാരനായ മണികണ്ഠന്, ഭാര്യ നിത്യ, അമ്മ സരോജ, അവരുടെ രണ്ട് കുട്ടികള്‍ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. വിഷം കഴിച്ച് മരിച്ചതെന്നാണ് സംശയം. കാറില്‍ നിന്ന് ഒരു കുറിപ്പും പോലീസ് കണ്ടെടുത്തു.
Discussion about this post