വയനാട്: പൊലീസുകാരന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. വയനാട്ടിലാണ് സംഭവം. പട്ടാണിക്കൂപ്പ് മാവേലി പുത്തന്‍പുരയില്‍ ജിന്‍സണ്‍ സണ്ണി ആണ് മരിച്ചത്.
മുപ്പത്തിയഞ്ച് വയസ്സായിരുന്നു. ബത്തേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറാണ്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം.
വീട്ടിനുള്ളിലാണ് ജിന്‍സനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 10 വര്‍ഷത്തോളം സര്‍വീസുള്ള ജിന്‍സണ്‍ ഒരു വര്‍ഷമായി സസ്‌പെന്‍ഷനിലാണ്. സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട നടപടികള്‍ നീണ്ടുപോകുന്നതിന്റെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.