പത്തനംതിട്ട: ഗ്യാസ് സിലിണ്ടറിന്റെ തകരാര്‍ പരിഹരിക്കാനെത്തിയ അയല്‍വാസി വീട്ടമ്മയെ കടന്നുപിടിച്ചു. സംഭവത്തില്‍ തിരുവല്ല വള്ളംകുളം സ്വദേശിയായ 57 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മൂന്നാഴ്ച മുന്‍പാണ് കേസിന് ആസ്ദപമായ സംഭവം നടന്നത്. സംഭവശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ ഇന്നാണ് പിടികൂടിയത്. ഗ്യാസ് സിലിണ്ടറിന് ചോര്‍ച്ച ഉണ്ടെന്ന സംശയത്തില്‍, അത് പരിഹരിക്കാനായി ഫിലിപ്പ് തോമസിനെ അയല്‍വീട്ടുകാര്‍ വിളിച്ചു. പ്ലംബിംഗ് ജോലികള്‍ ഉള്‍പ്പെടെ ചെയ്യുന്ന ആളാണ്. എന്നാല്‍ അടുക്കളയില്‍ വെച്ച് പ്രതി വീട്ടമ്മയെ കടന്നു പിടിക്കുകയായിരുന്നു.
ബഹളം വെച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് എത്തി. അപ്പോഴേക്കും ഇയാള്‍ ഓടിരക്ഷപ്പെട്ടു. ഒളിവില്‍ പോയ പ്രതിയെ ഇന്ന് ഉച്ചയോടെയാണ് തിരുവല്ല സിഐയും സംഘം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.