കൊച്ചി: ട്രാന്‍സ്ജെന്‍ഡറിന്റെ പരാതിയില്‍ ഷോര്‍ട്ട് ഫിലിം സംവിധായകന് വിനീതിനെതിരെ പോലീസ് കേസെടുത്തു. ചിറ്റൂര്‍ ഫെറിക്കടുത്തുള്ള വാടക വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തില്‍ അലന് ജോസ് പെരേര, ആറാട്ടണ്ണന് എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
അലന് ജോസും സന്തോഷ് വര്‍ക്കിയും ലൈംഗികമായി വഴങ്ങണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നാണ് ട്രാന്‍സ്ജെന്‍ഡറിന്റെ പരാതി. ഏപ്രില്‍ 5 ന് ഉണ്ടായ അതിക്രമത്തിലാണ് സംവിധായകന് വിനീതിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബ്രൈറ്റ്, അഭിലാഷ് എന്നീ ഷോര്‍ട്ട് ഫിലം പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post