പാലക്കാട് സിസിടിവി ഓഫാക്കി റബ്ബര്‍ തോട്ടത്തില്‍ വന്‍ കവര്‍ച്ച; മോഷണം പോയത് 400 കിലോ റബ്ബര്‍ ഷീറ്റും 200 കിലോ ഒട്ടുപാലും

തത്തേങ്ങലത്ത് ബെന്നി തോമസിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് 400 കിലോ റബ്ബര്‍ ഷീറ്റും 200 കിലോ ഒട്ടുപാലും മോഷണം പോയത്.

പാലക്കാട്: മണ്ണാര്‍ക്കാട് തെങ്കര തത്തേങ്ങലത്ത് സിസിടിവി ഓഫാക്കി റബ്ബര്‍ ഷീറ്റും ഒട്ടുപാലും മോഷ്ടിച്ചു. സി സി ടി വി ഒരു മണിക്കൂര്‍ ഓഫ് ചെയ്ത് വെച്ച ശേഷമായിരുന്നു മോഷണം. സംഭവ സ്ഥലത്ത് ഡോഗ് സ്‌ക്വാഡും പോലീസും പരിശോധന നടത്തി.

തത്തേങ്ങലത്ത് ബെന്നി തോമസിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് 400 കിലോ റബ്ബര്‍ ഷീറ്റും 200 കിലോ ഒട്ടുപാലും മോഷണം പോയത്.

തൊഴിലാളികള്‍ ഉച്ച ഭക്ഷണത്തിനായി പോയ സമയത്താണ് മോഷണം നടന്നത്. കഴിഞ്ഞ തവണ വിവിധ തോട്ടങ്ങളില്‍ നിന്ന് റബ്ബര്‍ ഷീറ്റും ഒട്ടുപാലും മോഷണം പോയിരുന്നു.

കഴിഞ്ഞ മാസമാണ് തത്തേങ്ങലത്ത് കിണറില്‍ സ്ഥാപിച്ചിരുന്ന മോട്ടോര്‍, വീടിന്റെ ഗേറ്റ്, റബ്ബര്‍ഷീറ്റ്, ഒട്ടുപാല്‍, തേങ്ങ, വാഴക്കുല, കുളത്തില്‍ വളര്‍ത്തുന്ന മീനടക്കം പലവിധ സാധനങ്ങള്‍ മോഷണം പോയത്. മണ്ണാര്‍ക്കാട് പോലീസില്‍ പരാതി നല്‍കിയെങ്കിലും കള്ളനെക്കുറിച്ച് ഒരു സൂചന പോലും ലഭിച്ചില്ല. എത്രയും വേഗം കള്ളന്മാരെ പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Exit mobile version