റാസല്‍ഖൈമ: മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് അജനൂര്‍ കൊളവയലില്‍ അബൂബക്കര്‍-പരേതയായ കുഞ്ഞാമിന ദമ്പതികളുടെ മകന്‍ മുഹമ്മദ് കുഞ്ഞ് ആണ് മരിച്ചത്.
മുപ്പത്തിയെട്ട് വയസ്സായിരുന്നു. നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് കുടുംബസമേതം മൂന്ന് ദിവസം മുമ്പാണ് മുഹമ്മദ് തിരികെയെത്തിയത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു മുഹമ്മദ്.
ചൊവ്വാഴ്ച ജോലി കഴിഞ്ഞെത്തിയ മുഹമ്മദിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ കുടുംബം സമീപമുള്ളവരെ വിവരം അറിയിച്ച് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. തസ്‌നിയ ആണ് ഭാര്യ. മക്കള്‍: മഹ്ലൂഫ, ഹൈറ.