തിരുവനന്തപുരം: ഭാര്യാമാതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്. ആറ്റിങ്ങലിലാണ് നടുക്കുന്ന സംഭവം. ആറ്റിങ്ങല്‍ സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി അനില്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഭാര്യ മാതാവിനെയും ഭാര്യ പിതാവിനെയും മകളുടെ ഭര്‍ത്താവ് ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു.
ആറ്റിങ്ങല്‍ കരിച്ചയില്‍ രേണുക അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുകയായിരുന്നു പ്രീതയും ഭര്‍ത്താവ് ബാബുവും. അനില്‍ കുമാറും ഭാര്യയുമായി വിവാഹ മോചനകേസ് നടക്കുകയാണ്.
ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് വിവരം. ആ്രക്രമണത്തിന് പിന്നാലെ പ്രീതയെ ആശുപ്രത്രിയില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രീതയുടെ ഭര്‍ത്താവ് ബാബു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post