വയനാട്ടിലെ ദുരന്തമേഖലയിലുള്ളവരില്‍ നിന്നും ആറുമാസത്തേക്ക്‌ വൈദ്യുത നിരക്ക് ഈടാക്കരുത്, നിര്‍ദേശം നല്‍കി വൈദ്യുത മന്ത്രി

minister k krishnankutty|bignewslive

തിരുവനന്തപുരം: കേരളത്തെ ഒന്നടങ്കം നടുക്കിയ വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തുള്ളവരില്‍ നിന്ന് ആറുമാസത്തേക്ക്‌ വൈദ്യുതി ചാര്‍ജ് ഈടാക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി.

ദുരന്തമേഖലയിലുള്ളവരില്‍ നിന്നും ആറുമാസത്തേക്ക്‌ വൈദ്യുത നിരക്ക് ഈടാക്കേണ്ടെന്നാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാന്‍ നടപടി സ്വീകരിക്കരുതെന്നും മന്ത്രി നിര്‍ദേശം നല്‍കി.

കെഎസ്ഇബി പ്രഖ്യാപനം ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യും. ഇതില്‍ 385 ഓളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു പോയെന്നാണ് കെഎസ്ഇബിയുടെ കണക്കുകള്‍ പറയുന്നത്.

അടുത്ത രണ്ടു മാസം മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കെഎസ്ഇബിയുടെ ചൂരല്‍മല എക്സ്ചേഞ്ച്, ചൂരല്‍മല ടവര്‍, മുണ്ടക്കൈ, കെ കെ നായര്‍, അംബേദ്കര്‍ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്കാണ് സൗജന്യമായി വൈദ്യുതി വിതരണം ചെയ്യുക.

Exit mobile version