കല്‍പ്പറ്റ: വയനാട്ടിലെ ദുരന്ത മേഖലയില്‍ നിന്നും ഒരു ആശ്വാസ വാര്‍ത്ത. രക്ഷാപ്രവര്‍ത്തനത്തിന്റെ നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലില്‍ നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ തകര്‍ന്ന വീട്ടില്‍ കണ്ടെത്തിയത്. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
പകുതി തകര്‍ന്ന വീട്ടില്‍ ഒറ്റപ്പെട്ട് പോയവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഹെലികോപ്ടറില്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സംഘത്തിലെ സ്ത്രീയുടെ കാലിന് പരിക്കേറ്റ നിലയിലാണെന്നും സൈന്യം അറിയിച്ചു. ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന് പോയ വീട്ടില്‍ നാല് ദിവസമായി പുറത്തിറങ്ങാനാകാതെ കുടുങ്ങിക്കിടക്കുകയായിരുന്നു കുടുംബം.
അതേസമയം, നാലാം ദിവസമായ ഇന്ന് മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ 40 ടീമുകള്‍ തെരച്ചില്‍ മേഖല 6 സോണുകളായി തിരിച്ചാണ് തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
Discussion about this post