തിരുവനന്തപുരം: കനത്ത മഴയില്‍ കേരളം ദുരിത നേരിടുമ്പോള്‍ കൈത്താങ്ങായി ഒത്തിരി സുമനസ്സുകളാണ് എത്തുന്നത്. ഇപ്പോഴിതാ മകളുടെ ജന്മദിന സമ്മാനമായി നല്‍കാനിരുന്ന 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചിരിക്കുകയാണ് ഒരു പിതാവ്.
അബ്ദുള്‍ നാസര്‍ എന്നയാളാണ് ദുരിത ആശ്വാസ നിധിയിലേക്ക് പണം നല്‍കിയത്. അബ്ദുള്‍ നാസര്‍ തന്നെയാണ് പണം അയച്ചതിന്റെ രസീത് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
നിന്റെ പിറന്നാള്‍ സമ്മാനം ഈ റസിപ്റ്റാണ്. മറ്റൊന്നും ഇപ്പോള്‍ ചെയ്യാന്‍ കാണുന്നില്ല എന്ന് കുറിച്ചുകൊണ്ടാണ് പണം അയച്ച രസീത് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
അഭിഭാഷകയായ ആയിഷ പള്ളിയല്‍ ആണ് മകള്‍. സോഷ്യല്‍മീഡിയ പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.
Discussion about this post