കോഴിക്കോട്: പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ ആലപ്പി- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്. മഴയത്ത് വലഞ്ഞ് ദുരിതത്തിലായ യാത്രക്കാര്‍ വടകര സ്റ്റേഷനില്‍ പ്രതിഷേധിച്ചു.
പയ്യോളി സ്‌റ്റേഷനില്‍ സ്‌റ്റോപ്പുണ്ടായിട്ടും നിര്‍ത്താതെ പോയ തീവണ്ടി നിര്‍ത്തിയത് സ്റ്റേഷന്‍ വിട്ട് രണ്ട് കിലോമീറ്റര്‍ അകലെയുള്ള അയനിക്കാട്. പല യാത്രക്കാരും ഇത് പയ്യോളിയാണെന്ന് കരുതി ഇവിടെ ഇറങ്ങി.
മറ്റുള്ളവര്‍ വടകരയിലും. വടകര സ്‌റ്റേഷനില്‍ പ്രതിഷേധിച്ച യാത്രക്കാര്‍ക്ക് റെയില്‍വേ വാഹന സൗകര്യം ഏര്‍പ്പെടുത്തി നല്‍കി. അതേസമയം, കണ്ണൂര്‍ ഭാഗത്തേക്ക് പോകാനായി പയ്യോളി സ്റ്റേഷനില്‍ വണ്ടി കാത്ത് നിന്ന യാത്രക്കാരും വലഞ്ഞു.
സംഭവത്തില്‍ റെയില്‍വേ ലോക്കോ പൈലറ്റിനെതിരെ ആദ്യന്തര അന്വേഷണം തുടങ്ങി. കനത്ത മഴയില്‍ പയ്യോളി സ്റ്റേഷന്റെ ബോര്‍ഡ് ഡ്രൈവര്‍ക്ക് കാണാന്‍ കഴിയാതിരുന്നതാണ് പിഴവിന് കാരണമെന്ന് റെയില്‍വേ വ്യക്തമാക്കി.
Discussion about this post