ഹരിപ്പാട് കെഎസ്ആര്‍ടിസി ബസും ആംബുലന്‍സും കൂട്ടിയിടിച്ച് വന്‍ അപകടം; നിരവധി പേര്‍ക്ക് പരിക്ക്

ദേശീയപാതയില്‍ ഹരിപ്പാട് കെവി ജെട്ടി വിലഞ്ഞാല്‍ ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്.

ആലപ്പുഴ: ആംബുലന്‍സും കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് വന്‍ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ ഹരിപ്പാട് കെവി ജെട്ടി വിലഞ്ഞാല്‍ ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്.

കൊല്ലത്ത് നിന്നും രോഗിയുമായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സും എറണാകുളത്തു നിന്നും കായംകുളത്തേക്ക് വരികയായിരുന്നു സൂപ്പര്‍ഫാസ്റ്റ് ബസ്സുമാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version