വളാഞ്ചേരിയിൽ വിവാഹിതയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ മൂന്നുപേരും പിടിയിൽ

മലപ്പുറം: മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ വിവാഹിതയായ യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ മൂന്നുപേർ പിടിയിൽ. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനിൽ കുമാർ (34), താമിതൊടി ശശി (37), പ്രകാശൻ എന്നിവരെയാണു പോലീസ് പിടികൂടിയത്.

യുവതിയുടെ പരാതിക്ക് പിന്നാലെ രണ്ടുപ്രതികൾ പിടിയിലായിരുന്നു. ഈ വിവരം അറിഞ്ഞ പ്രകാശൻ പാലക്കാട്ടേക്ക് കടന്നുകളഞ്ഞെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. ജൂൺ 16നായിരുന്നു കേസിനാസ്പദമായ സംഭവം.

വിവാഹിതായയ ബന്ധുവീട്ടിലെത്തിയതായിരുന്നു. ഈ സമയത്ത് യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം പീഡിപ്പിച്ചുവെന്നാണു പരാതി. സംഭവത്തെത്തുടർന്ന് അവശനിലയിലായ യുവതി സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് സുഹൃത്തുക്കളാണ് പോലീസിനെ വിവരം അറിയിച്ചത്.
also read- കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം; ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു , മരണം 55 ആയി

നിലവിൽ ആരോഗ്യനില മോശമായ യുവതി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരൂർ ഡിവൈഎസ്പി പിപി ഷംസുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Exit mobile version