തൃശൂര്‍: പട്ടിക്കാട് ചാണോത്ത് കോണ്‍ക്രീറ്റ് കട്ട ഇറക്കാനെത്തിയ മിനി ടിപ്പര്‍ കനാലിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ ചുമട്ടുതൊഴിലാളി അലന്റ് ലാസര്‍ ആണ് മരിച്ചത്. ടിപ്പറില്‍ കട്ടയുടെ മുകളില്‍ ഇരുന്ന മൂന്ന് ചുമട്ടുതൊഴിലാളികള്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. എടപ്പലം സ്വദേശി രതീഷ് മോഹന്‍, ചാണോത്ത് സ്വദേശി വര്‍ഗീസ്, എന്നിവരാണ് മറ്റു രണ്ടു പേര്‍. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലും ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Discussion about this post