പെരിയാറില്‍ രാസമാലിന്യം ഒഴുക്കിവിട്ടു, കൂട്ടത്തോടെ ചത്തുപൊങ്ങിയത് ടണ്‍കണക്കിന് മത്സ്യങ്ങള്‍, നെഞ്ചുതകരുന്ന കാഴ്ച

fish|bignewlsive

കൊച്ചി: പെരിയാറില്‍ രാസമാലിന്യം കലര്‍ന്നതിനെ തുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. എടയാര്‍ വ്യവസായ മേഖലയ്ക്ക് സമീപമാണ് ഈ നെഞ്ചുതകരുന്ന കാഴ്ച. മത്സ്യക്കൃഷി നടത്തിയ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.

എടയാര്‍ വ്യവസായ മേഖലയില്‍ നിന്ന് പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയതാണ് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. മാലിന്യം ഒഴുക്കിയതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് മീനുകള്‍ ചത്തുപൊന്താന്‍ തുടങ്ങിയത്. പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് തുടക്കത്തില്‍ ചത്ത മത്സ്യങ്ങളെ കൂട്ടത്തോടെ കണ്ടത്.

തുടര്‍ന്ന് കടമക്കുടി, ചേരാനെല്ലൂര്‍ ഭാഗങ്ങളിലേക്കും വ്യാപിച്ചു. ലക്ഷങ്ങള്‍ മുടക്കി കൃഷി ചെയ്തവരുടെ മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്. അതേസമയം, സംഭവത്തില്‍ ഇതുവരെ അധികൃതര്‍ ഇടപെട്ടിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Exit mobile version