ഡല്‍ഹി: ദൂരദര്‍ശന്‍ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയിലെ നിറംമാറ്റി. പുതിയ ലോഗോ കാവിനിറത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
നേരത്തെ ചാനലില്‍ ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനിടെയാണ് ലോഗോയുടെ നിറം മാറ്റം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും തമ്മിലുള്ള അഭിമുഖം ചാനലില്‍ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശന്‍ വിവാദത്തിലായിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധമുയര്‍ന്നതോടെ അഭിമുഖം സംപ്രേഷണം ചെയ്യാന്‍ പ്രസാര്‍ഭാരതിക്ക് അനുമതി കിട്ടിയിരുന്നില്ല.
കൂടാതെ ‘ദ കേരള സ്റ്റോറി’ എന്ന വിവാദ സിനിമ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ലോഗോയിലെ നിറം മാറ്റവും. ഇതും ഏറെ വിമര്‍ശനങ്ങളുയര്‍ത്തുന്നുണ്ട്.
Discussion about this post