മുംബൈ: ദുരനുഭവം പങ്കുവച്ച യാത്രക്കാരിയോട് ക്ഷമ ചോദിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍. മോശം അനുഭവം ചിത്രസഹിതം യുവതി പങ്കുവച്ചിരുന്നു. ലഗ്ഗേജ് കൈകാര്യം ചെയ്തിരിക്കുന്നത് വളരെ മോശമായിട്ടാണെന്ന് യുവതി ചൂണ്ടിക്കാട്ടുന്നു. സമൂഹമാധ്യമമായ എക്സിലാണ് യുവതി കുറിപ്പിനൊപ്പം തന്റെ പൊട്ടിയ പെട്ടിയുടെ ചിത്രവും പങ്കുവച്ചത്.
‘പ്രിയപ്പെട്ട ഇന്‍ഡിഗോ, എന്റെ ലഗ്ഗേജ് ഇത്രയും നന്നായി കൈകാര്യം ചെയ്തതിന് വളരെയധികം നന്ദി’ എന്നാണ് എക്സില്‍ യുവതി കുറിച്ചിരിക്കുന്നത്. സംഭവം വൈറലായതോടെ ഇന്‍ഡിഗോയുടെ മറുപടിയുമെത്തി. പെട്ടിക്ക് കേടുപാടുണ്ടായതില് ഖേദിക്കുന്നുവെന്നും പ്രശ്ന പരിഹാരത്തിന് ഞങ്ങള്‍ക്ക് കുറച്ച് സമയം തരണം, ഞങ്ങള്‍ നിങ്ങളുമായി ബന്ധപ്പെടാമെന്നുമാണ് ഇന്‍ഡിഗോ മറുപടി നല്‍കിയത്.
എന്തായാലും ‘പ്രശ്നം ഗുരുതര’മാണെന്നാണ് യാത്രക്കാരുടെ പക്ഷം. കാരണം കുറച്ചുദിവസങ്ങളായി വിമാനക്കമ്പനിക്കെതിരെ വ്യാപകമായ പരാതികളാണ്. അവയില്‍ പ്രധാനമാണ് ലഗ്ഗേജുകള്‍ മോശമായി കൈകാര്യം ചെയ്യുന്നുവെന്നുള്ളത്. ഇതുകൂടാതെ സീറ്റില്‍ നിന്ന് പാറ്റകളെ കിട്ടുന്നു, സീറ്റുകളില്‍ കുഷ്യന് ഇല്ല എന്നിങ്ങനെ ഒട്ടനവധി പരാതികളാണ് നിറയുന്നത്.
Dear @IndiGo6E ,
Thank you for taking care of my luggage 🙂 pic.twitter.com/LdgSHjWA1J— Shrankhla Srivastava (@shrankhla3) March 23, 2024
Discussion about this post