ഭക്ഷണം വിതരണം ചെയ്യുന്ന ഡെലിവറി പാർട്ണർമാർക്ക് പുതിയതായി ഏർപ്പെടുത്തിയ പച്ച ഡ്രസ്‌കോഡ് പിൻവലിച്ച് ഓൺലൈൻ ഭക്ഷണ വിൽപന പ്ലാറ്റ്‌ഫോമായ സൊമാറ്റോ. പൊതുവെ ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിച്ചായിരുന്നു സൊമാറ്റോയുടെ ഡെലിവറി പാർട്ണർമാർ എത്തിയിരുന്നത്.
എന്നാൽ, പ്യുവർ വെജിറ്റേറിയൻ ഭക്ഷണം വിതരണം ചെയ്യുന്ന ഡെലിവറി പാർട്ണർമാർക്ക് പച്ച നിറത്തിലുള്ള ഡ്രസ് കോഡ് ഏർപ്പെടുത്താനാണ് സൊമാറ്റോ തീരുമാനമെടുത്തിരുന്നത്. ഇതാണ് ഇപ്പോൾ വിവാദമായതോടെ പിൻവലിച്ചിരിക്കുന്നത്.
സസ്യ, സസ്യേതര ഭക്ഷണങ്ങൾ ഒരുമിച്ച് ഒരു ഡെലിവറി ബോക്‌സിൽ വയ്ക്കുമ്പോൾ ആഹാരത്തിന്റെ മണം കൂടിക്കലരുന്നതായും സസ്യ,സസ്യേതര ഭക്ഷണം ഒന്നിച്ചു കൊണ്ടുവരുന്നത് പല ഉപഭോക്താക്കളും ഇത് ഇഷ്ടപ്പെടുന്നില്ലെന്നുമായിരുന്നു സൊമാറ്റോയുടെ കണ്ടെത്തൽ. തുടർന്നാണ് സമ്പൂർണ സസ്യ ഭക്ഷണത്തിന് പ്രത്യേക വിതരണ ക്രമീകരണം ഏർപ്പെടുത്താൻ സൊമാറ്റോ തീരുമാനിച്ചത്. ഈ ഭക്ഷണവുമായി എത്തുന്നവർക്ക് പച്ചനിറത്തിലുള്ള വസ്ത്രം നൽകുന്നത് വിവേചനമാണെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു.
ALSO READ- ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ: ഡോ.റുവൈസിന്റെ പിജി പഠനം ഹൈക്കോടതി തടഞ്ഞു
തുടർന്ന് കമ്പനി തങ്ങളുടെ തീരുമാനം പിൻവലിക്കുകയായിരുന്നു. പകരം, പ്യുവർ വെജിറ്റേറിയൻ ഭക്ഷണം മാത്രം വിതരണം ചെയ്യുന്ന ഡെലിവറി പാർട്ണർമാരുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ മൊബൈൽ ആപ്പിൽ പ്രത്യേകം രേഖപ്പെടുത്താനാണ് സൊമാറ്റോയുടെ തീരുമാനം.