ചെന്നൈ: ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍ രമേശ്ബാബു പ്രഗ്‌നാനന്ദയുടെ മാതാപിതാക്കള്‍ക്ക് ഇലക്ട്രിക് എക്‌സ്യുവി സമ്മാനിച്ച് വാക്ക് പാലിച്ച് വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര.
ഒരു ഇലക്ട്രിക് കാര്‍ സ്വന്തമാക്കുക എന്ന പ്രഗ്‌നാനന്ദയുടെ മാതാപിതാക്കളുടെ ദീര്‍ഘകാല സ്വപ്നമാണ് ഇതിലൂടെ ആനന്ദ് മഹീന്ദ്ര പൂര്‍ത്തീകരിച്ചത്. പിന്നാലെ കാര്‍ നല്‍കിയതിന് ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദി പറഞ്ഞ് പ്രഗ്‌നാനന്ദയുമെത്തി.
‘എക്‌സ്യുവി ലഭിച്ചു, എന്റെ മാതാപിതാക്കള്‍ വളരെയധികം സന്തോഷത്തിലാണ്, വളരെ നന്ദി ആനന്ദ് മഹീന്ദ്ര സര്‍’ എന്നാണ് എക്‌സുവിക്കും മാതാപിതാക്കള്‍ക്കും ഒപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് പ്രഗ്‌നാനന്ദ എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ചെസ്സ് പോലെയുള്ള ‘സെറിബ്രല്‍ ഗെയി’മുകളിലേക്ക് കുട്ടികളെ നയിക്കുന്ന മാതാപിതാക്കള പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് ആനന്ദ് മഹീന്ദ്ര ഒരു പോസ്റ്റ് പങ്കിട്ടിട്ടുണ്ടായിരുന്നു. അത് ഇലക്ട്രോണിക് വാഹനങ്ങള്‍ പോലെ തന്നെ നമ്മുടെ ഭൂമിക്കുള്ള ഭാവിയിലേക്കുള്ള നിക്ഷേപമാണ് എന്നായിരുന്നു മഹീന്ദ്ര കുറിച്ചത്. അതിനാല്‍ പ്രഗ്‌നാനന്ദയുടെ ചെസ് അഭിനിവേശം വളര്‍ത്തിയതിന് അവന്‍J മാതാപിതാക്കളായ നാഗലക്ഷ്മി, രമേഷ്ബാബു എന്നിവര്‍ക്ക് എക്‌സ്‌യുവി4000 നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം കുറിച്ചിരുന്നു.
Received XUV 400 , My Parents are very happy 😊 Thank you very much @anandmahindra sir🙏 https://t.co/5ZmogCLGF4 pic.twitter.com/zmwMP2Ltza
— Praggnanandhaa (@rpraggnachess) March 12, 2024